നാഷണൽ ആയുഷ് മിഷനിലെ ചട്ടവിരുദ്ധമായ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഐ.എസ്.എം) നിയമനം റദ്ദാക്കുക: കെ.ജി.ഒ.എ
നാഷണൽ ആയുഷ് മിഷനിലെ ചട്ടവിരുദ്ധമായ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഐ.എസ്.എം) നിയമനം റദ്ദാക്കുക: കെ.ജി.ഒ.എ
നാഷണൽ ആയുഷ് മിഷനിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഐ.എസ്.എം) തസ്തികയിലേക്കുള്ള നിയമനം നിലവിലുള്ള മാനദണ്ഡങ്ങളും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പാലിക്കാതെയാണ് നടത്തിയിരിക്കുന്നതെന്ന ആക്ഷേപം ഗൗരവമായി പരിശോധിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പ്രസ്തുത തസ്തികയിലേക്ക് ഒഴിവ് പരസ്യപ്പെടുത്തി അപേക്ഷ ക്ഷണിക്കാതെയും, യോഗ്യതയുള്ള ഉദ്യോഗസ്ഥർക്ക് അവസരം നൽകാതെയും, സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികൾ അവലംബിക്കാതെയും നിയമനം നടത്തിയതായുള്ള ആരോപണങ്ങൾ പൊതുസമൂഹത്തിലും ജീവനക്കാരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ആയതിനാൽ, നിലവിലെ നിയമന നടപടി പുനഃപരിശോധിക്കുകയും പ്രസ്തുത തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുകയും വേണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. എൻ. ശരത് ചന്ദ്രലാലും ജനറൽ സെക്രട്ടറി എം. ഷാജഹാനും പ്രസ്താവനയിൽ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ