തൊഴിൽ നിയമ പരിഷ്കാരങ്ങൾ തൊഴിലാളികളുടെ അവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ടാകണം.
തൊഴിൽ നിയമ പരിഷ്കാരങ്ങൾ തൊഴിലാളികളുടെ അവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ടാകണം.
തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ സംഘടനാ ക്യാമ്പ് എൻജിനീയറിംഗ് കോളേജ് സീറ്റാ ഹാളിൽ 28.06.2026 ന് നടന്നു. “ലേബർ കോഡുകളും സിവിൽ സർവീസും” എന്ന വിഷയത്തിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്. ബി. രാജു മുഖ്യപ്രഭാഷണം നടത്തി.
തൊഴിൽ നിയമ പരിഷ്കാരങ്ങൾ അധ്വാനത്തിന്റെ മൂല്യവും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടാകണമെന്നും, സിവിൽ സർവീസ് ജീവനക്കാരുടെ വേതന സുരക്ഷ, തൊഴിൽ സ്ഥിരത, സാമൂഹിക സുരക്ഷ, സർക്കാർ സേവനങ്ങളുടെ നിലനിൽപ്പ് തുടങ്ങിയ വിഷയങ്ങളിൽ ജീവനക്കാരുടെ സംഘടനകൾ കൂടുതൽ ജാഗ്രതയോടെ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഷമ്മി ബേക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ലിപ്പിൻ റോയ് എൽ.ഡി സ്വാഗതം പറഞ്ഞു. ഗസറ്റഡ് ജീവനക്കാരുടെ സേവന–വേതന സംരക്ഷണത്തിനപ്പുറം സാമൂഹിക വിഷയങ്ങളിലും ഇടപെട്ടുകൊണ്ട് 60 വർഷം പിന്നിട്ട സംഘടനയുടെ സംഘടനാ ചരിത്രം സംസ്ഥാന പ്രസിഡന്റ് എം.എൻ.ശരത് ചന്ദ്രലാൽ അവതരിപ്പിച്ചു സംസാരിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജി. കെ. മണിവർണ്ണൻ സംഘടനാ ചുമതലകളും ജില്ലാ സെക്രട്ടറി സജി സത്യശീലൻ ഏരിയ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം നടന്ന പൊതു ചർച്ചയിൽ സീമ എം.എസ്, മഞ്ജുഷ, ബിനിൽ, ബാലചന്ദ്രൻ, നിബിൻ, സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജി. കെ. മണിവർണ്ണൻ അവതരിപ്പിച്ച ജില്ലാ ആക്ഷൻ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം അടുത്ത സംഘടനാ വർഷത്തേക്കുള്ള ഏരിയ ആക്ഷൻ പ്ലാനുകൾ നിമിഷ കെ., ബാബുരാജ്, സുധി എസ്., അർജുൻ, നന്ദകുമാർ , അജയകുമാർ ,ബിനിൽ . എസ് എന്നിവർ അവതരിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ലത .എൻ നന്ദി രേഖപ്പെടുത്തി.
ജില്ലാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളോടെയാണ് ജില്ലാ ക്യാമ്പ് സമാപിച്ചത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ