വിരമിച്ച കെജിഒഎ സംസ്ഥാന–ജില്ലാ നേതാക്കൾക്ക് യാത്രയയപ്പ് നൽകി

വിരമിച്ച കെജിഒഎ സംസ്ഥാന–ജില്ലാ നേതാക്കൾക്ക് യാത്രയയപ്പ് നൽകി
തിരുവനന്തപുരം: ഗസറ്റഡ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സംരക്ഷിക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയായി പ്രവർത്തിക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) യുടെ തിരുവനന്തപുരം സൗത്ത്, നോർത്ത് ജില്ലകളിലെ വിരമിച്ച സംസ്ഥാന–ജില്ലാ നേതാക്കൾക്ക് സംയുക്തമായി യാത്രയയപ്പ് നൽകി. 2004, 2013 കാലഘട്ടങ്ങളിൽ നടത്തിയ സേവന വേതന സംരക്ഷണ പണി മുടക്കുകളിൽ മുന്നണി പോരാളികളായായിരുന്നു ഇവരിലേറെപ്പേരും. ഹസ്സൻ മരയ്ക്കാർ ഹാളിൽ നടന്ന ചടങ്ങിൽ കെജിഒഎ നോർത്ത് ജില്ലാ പ്രസിഡൻ്റ് ഷമ്മി ബേക്കർ അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.റ്റി.യു. സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.മുൻ നിയമസഭാ സ്പീക്കർ എം. വിജയകുമാർ, മുൻ സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു സംസാരിച്ചു. കെജിഒഎ ജനറൽ സെക്രട്ടറി എം. ഷാജഹാൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. സൗത്ത് ജില്ലാ സെക്രട്ടറി സുരേഷ്കുമാർ സ്വാഗതവും നോർത്ത് ജില്ലാ സെക്രട്ടറി സജി സത്യശീലൻ റഫറൻസും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം.എൻ. ശരത് ചന്ദ്ര ലാൽ,ജനറൽ സെക്രട്ടറി എം.ഷാജഹാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അജിത്. എ.പി. സംസ്ഥാന സെക്രട്ടേറിയേറ്റംഗം ജി.കെ. മണിവർണ്ണൻ എന്നിവർ ആശാംസകളർപ്പിച്ചു സംസാരിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് പി.സി സന്തോഷ് കുമാർ നന്ദി പറഞ്ഞു. സർവീസിൽ നിന്നും വിരമിച്ചെങ്കിലും സംഘടനാ പ്രവർത്തനങ്ങളിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത തുടരുന്ന നേതാക്കളുടെ സേവനങ്ങളെ യോഗം അനുസ്മരിച്ചു. കെജിഒഎയുടെ വളർച്ചയിലും ജീവനക്കാരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളിലും നൽകിയ സംഭാവനകൾ നേതാക്കൾ പ്രത്യേകം എടുത്തുപറഞ്ഞു. യാത്രയയപ്പ് ലഭിച്ചവർ: ഡോ. എസ്സ്. ആർ മോഹന ചന്ദ്രൻ(മുൻ സംസ്ഥാന പ്രസിഡന്റ്), ഇ നിസ്സാമുദ്ദീൻ, ടി. അജയകുമാർ , (മുൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ), ഡോ. വിജയശ്രീ.ജി. (മുൻ സംസ്ഥാന വനിതാക്കമ്മിറ്റിയംഗം ) അജികുമാർ. കെ, മുൻ ജില്ലാ ട്രഷറർ, എസ് .എൻ ഷംനാദ് , ഡോ.പ്രദീപ് കുമാർ എം ജില്ലാ വൈസ് പ്രസിഡന്റ്മാർ,ഡോ. സ്റ്റാർലി ഒ.എസ് ആർ പ്രമീള, രാജ്കപൂർ എം.സുരേഷ് കണ്ണേരി മുൻ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങൾ അനിൽകുമാർ .കെ.ബി രമേഷ്. ടി.പി. സഹീർ.എ, സജി ടി , ജി.ബാബുരാജ്, മോഹൻ കുമാർ എം.എസ്,പ്രഭിത്ത്. എസ്,.മുൻ സംസ്ഥാന കൗൺസിൽ അംഗങ്ങൾ ബാബുരാജ് . ജി,സജി.ടി. ഡോ.ശ്രീകല കെ.വി ജില്ലാക്കമ്മിറ്റിയംഗങ്ങൾ എന്നിവരാണ്. പരിപാടിയിൽ നിരവധി കെജിഒഎ മുൻ കാല പ്രവർത്തകരുൾപ്പടെ സംസ്ഥാന, ജില്ലാ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*