തിരുവനന്തപുരം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു*
*തിരുവനന്തപുരം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു*
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. ഇന്ന് 21-06-2026 രാവിലെ 7.00 മണിക്ക് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങുകൾ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി കൃഷ്ണ IPS ഉദ്ഘാടനം ചെയ്തു.
പ്രശസ്ത യോഗാധ്യാപിക സൗമ്യ സോമനാഥൻ ചടങ്ങിലെ യോഗാഭ്യാസ പ്രകടനങ്ങൾക്കും ക്ലാസുകൾക്കും നേതൃത്വം നൽകി. സമ്മർദ്ദരഹിതമായ ഔദ്യോഗിക ജീവിതത്തിനും ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണത്തിനും യോഗ ജീവിതചര്യയുടെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ സംസാരിച്ച ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ ഡിസിപി L & O 1 അഞ്ജലി ഭാവന IPS, വിവിധ സബ് ഡിവിഷനുകളിലെ അസിസ്റ്റന്റ് കമ്മീഷണർമാർ ACP, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ SHO എന്നിവരടങ്ങുന്ന മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് നിരവധി പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പോലീസ് സേനാംഗങ്ങൾക്ക് പുറമെ, സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ SPC വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ സജീവമായ പങ്കാളിത്തവും യോഗ ദിനാചരണത്തെ ശ്രദ്ധേയമാക്കി.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ