തിരുവനന്തപുരം അഗസ്ത്യം സംഘടിപ്പിക്കുന്ന 'പ്രാണ: യോഗയുടെ ജീവശ്വാസം'2026
തിരുവനന്തപുരം അഗസ്ത്യം സംഘടിപ്പിക്കുന്ന
'പ്രാണ: യോഗയുടെ ജീവശ്വാസം'2026
അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് 'പ്രാണ: യോഗയുടെ ജീവശ്വാസം' എന്ന പേരിൽ ചലനാത്മക (Dynamic) യോഗ പരിപാടി സംഘടിപ്പിക്കുന്നു.
പ്രശസ്ത കളരിപ്പയറ്റ് പരിശീലന-ഗവേഷണ സ്ഥാപനമായ അഗസ്ത്യം ആണ് പരിപാടിയുടെ സംഘാടകർ.
ജൂൺ 21 ഞായറാഴ്ച രാവിലെ 7.30 ന് കവടിയാർ ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ ഇരുന്നൂറോളംപേർ ചലനാത്മക യോഗ അവതരിപ്പിച്ചു . അഗസ്ത്യം ഫൗണ്ടേഷൻ സ്ഥാപകനായ ഗുരുക്കൾ ഡോ. എസ്. മഹേഷ് പരിപാടിക്ക് നേതൃത്വം നൽകി
കളരിപ്പയറ്റിന്റെ തത്വങ്ങളും ചലനങ്ങളും അടിസ്ഥാനമാക്കി ആവിഷ്കരിച്ച പ്രത്യേക യോഗപരിശീലന രീതിയാണ് പ്രാണ. ശ്വസന, ചലനം, ഏകാഗ്രത എന്നിവയുടെ സമന്വയത്തിലൂടെ ശാരീരിക-മാനസിക ആരോഗ്യവും ആന്തരിക ഊർജവും വളർത്തിയെടുക്കുക എന്നതാണ് പ്രാണയുടെ ലക്ഷ്യം.
ഈ കൂട്ടായ്മയിൽ വിവിധ പ്രായങ്ങളിൽപ്പെട്ട യോഗസാധകർ യോഗാഭ്യാസം അവതരിപ്പിച്ചു യുവജന നേതൃസംഘടനയായ യംഗ് ഇന്ത്യൻസ് (Yi) തിരുവനന്തപുരം ചാപ്റ്ററും പരിപാടിയിൽ പങ്കാളികളായി .
രാജ്യത്തെ യുവ പ്രൊഫഷണലുകളുടെയും സംരംഭകരുടെയും ദേശീയ കൂട്ടായ്മയാണ് യംഗ് ഇന്ത്യൻസ് (Yi )






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ