18-06-2026 news05live.co.in
തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ആരോഗ്യ-ദേവസ്വം മന്ത്രി കെ മുരളീധരനെ സന്ദർശിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളും മാധ്യമ പ്രവർത്തകർ നേരിടുന്ന വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ജില്ലാ കമ്മിറ്റി ഭാരവാഹികൾ മന്ത്രിക്ക് സംഘടനയുടെ ഉപഹാരം നൽകി ആദരിച്ചു. മാധ്യമ രംഗത്തിന്റെ വികസനത്തിനും മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനുമായി സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ ഭാരവാഹികൾ വിശദീകരിച്ചു. സംഘടനയുടെ ഭാവി പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും മന്ത്രി ആശംസകൾ നേർന്നു.
JMA തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സൗഹൃദപരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങ് സംഘടനയ്ക്ക് കൂടുതൽ ഊർജം പകരുന്നതായി ഭാരവാഹികൾ അറിയിച്ചു.
സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ
തിരുവനന്തപുരം: ബിജെപി നേതാവ് സുഗതന് കോടതി താത്കാലിക ജാമ്യം അനുവദിച്ച നടപടി യുഡിഎഫിനും എൽഡിഎഫിനും കടുത്ത തിരിച്ചടിയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ പറഞ്ഞു. "കോടതിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. നീതി നടപ്പാകുമെന്നുറപ്പുണ്ട്" എന്നും കരമന ജയൻ വ്യക്തമാക്കി. സുഗതന്റെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾ നടന്നിരുന്നു. താത്കാലിക ജാമ്യം ലഭിച്ചതോടെ ബിജെപി പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും നിയമ പോരാട്ടം തുടരുമെന്നും ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ