ഓപ്പറേഷൻ തൂഫാൻ: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ച 16 പേരെ തിരുവനന്തപുരം സിറ്റി പോലീസ് പിടികൂടി
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർ ഡോ. അരുൾ ആർ. ബി. കൃഷ്ണ IPS ൻ്റെ നിർദ്ദേശപ്രകാരം ഡിസിപി മാരായ അഞ്ജലി ഭാവന IPS, ദീപക് ധന്‌കർ IPS എന്നിവരുടെ നേതൃത്വത്തിൽ, തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് പരിധിയിലെ വിവിധ സ്റ്റേഷൻ ലിമിറ്റുകളിൽ ഡാൻസാഫ് ടീമും, ലോക്കൽ പോലീസും ചേർന്ന് നടത്തിയ പരിശോധനകളിലായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ച 16 പേരെ പിടികൂടി. ടിയാരുടെ പക്കൽ നിന്നും രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന പുകയില ഉൽപ്പന്നങ്ങളും പിടികൂടിയിട്ടുള്ളതാണ്. സ്കൂൾ, കോളേജ് ക്യാമ്പസ് പരിസരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിലാണ്, ലഹരി ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടിയത്. പോലീസ് പിടികൂടിയവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരുന്നു. വരും ദിവസങ്ങളിലും ലഹരി വ്യാപനത്തിനും വിപണനത്തിനുമെതിരെ പരിശോധനകൾ കർശനമാക്കുമെന്നും. കുറ്റക്കാർക്കെതിരെ കരുതൽ തടങ്കൽ, സ്വത്ത് കണ്ടുകെട്ടൽ തുടങ്ങിയ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും, സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ