12 -ാം ശമ്പളപരിഷ്‌കരണം മുടങ്ങിയിട്ട് 2 വർഷം

12 -ാം ശമ്പളപരിഷ്‌കരണം മുടങ്ങിയിട്ട് 2 വർഷം. 25% ഇടക്കാലാശ്വാസം അനുവദിക്കുക. ജൂലൈ 1
സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ ധർണ്ണ പ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് 2024 ജൂലൈ മുതൽ ലഭ്യമാക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ മുൻ സർക്കാർ പ്രഖ്യാപിച്ച ക്ഷാമബത്തയുടെ കുടിശ്ശിക തുക,ലീവ് സറണ്ടർ പുനസ്ഥാപിക്കൽ,മെഡിസെപ് പരിഷ്‌കരണം ഉൾപ്പെടെ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന നിരവധിയായ വിഷയങ്ങളിലും അടിയന്തിര പരിഹാരം ഉണ്ടാകേണ്ടതുണ്ട്. ശമ്പള പരിഷ്‌ക്കരണം മുടങ്ങി രണ്ട് വർഷം തികയുന്ന 2026 ജൂലൈ 1 ന് പ്രതിഷേധ സൂചകമായി സെക്രട്ടേറിയറ്റിന് മുന്നിലും,ജില്ലാ കേന്ദ്രങ്ങളിലും കേരള എൻ ജി ഒ സംഘിൻ്റെ നേതൃത്വത്തിൽ പ്രതിഷേധധർണ്ണ നടത്തുകയാണ്. കേരളത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളായി ഭരണം നടത്തിയിരുന്ന ഇടതുമുന്നണി സർക്കാർ ജീവനക്കാരുടെ ഒട്ടുമിക്ക ആനുകൂല്യങ്ങളും കവർന്നെടുത്താണ് ഭരണം അവസാനിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ ജീവനക്കാരുടെയും, പൊതുസമൂഹത്തിൻ്റെയും കണ്ണിൽ പൊടിയിടുന്നതിനായി വളരെ തിടുക്കപ്പെട്ട് തടഞ്ഞുവച്ചിരുന്ന ക്ഷാമബത്തയും, പന്ത്രണ്ടാം ശമ്പള കമ്മീഷനേയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ അനുവദിച്ച ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം നിഷേധിക്കുകയും, 2026 ഫെബ്രുവരിയിൽ നിയമിച്ച ശമ്പളകമ്മീഷൻ മൂന്ന് മാസത്തിനുള്ളിൽ പരിഷ്‌കരണം യാഥാർത്ഥ്യമാക്കുമെന്ന അപഹാസ്യ നാടകം കളിക്കുകയുമായിരുന്നു ഇടത് സർക്കാർ ചെയ്‌തത്‌. ഇത്തരത്തിൽ കഴിഞ്ഞ പത്ത് വർഷക്കാലവും ജീവനക്കാരെ വഞ്ചിച്ച ഇടതു സർക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ജീവനക്കാർ കനത്ത തിരിച്ചടിയാണ് നൽകിയത്. ഇടതുസർക്കാർ കവർന്നെടുത്ത ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതടക്കം ജീവനക്കാർക്ക് ഒട്ടേറെ വാഗ്ദ‌ാനങ്ങൾ നൽകി ഭരണത്തിലേറിയ യു ഡി എഫ് സർക്കാർ ധവള പത്രത്തിലൂടെ, ശമ്പളപരിഷ്‌കരണത്തിന്റെ അഞ്ച് വർഷ തത്വം അട്ടിമറിക്കുന്നതടക്കമുള്ള സൂചനകൾ നൽകി മുൻ സർക്കാരിൻ്റെ പാതയിലാണെന്ന് തെളിയിച്ചിരിക്കുകയാണ്. ആദ്യ ബഡ്ജ്റ്റിൽ ജീവനക്കാർക്ക് വിസ്മയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രി പറഞ്ഞ വാക്കുപാലിക്കാതെ വഞ്ചിക്കുക യാണ്. മാത്രമല്ല പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തെ പറ്റി ഒരു വാക്കുപോലും മിണ്ടാതെ ഒളിച്ചോടുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജീവനക്കാരെ മുഖ്യമന്ത്രി നിരാശപ്പെടുത്തിയിരിക്കുകയാണ്. *അഞ്ചുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌ക്കരണം എന്ന പൊതു തത്വം അംഗീകരിച്ച സംസ്ഥാനമാണ് കേരളം. 1968 ജൂലൈ മുതൽ ഇടതു സർക്കാർ നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിൽ നിലവിലുണ്ടായിരുന്ന സർവീസ് വെയ്‌റേജ്, നഗരബത്ത അലവൻസ് എന്നിവ നിർത്തലാക്കുകയും, ഫിറ്റ്മെൻ്റ് ബെനിഫിറ്റ് 12 ശതമാനത്തിൽ നിന്നും 10% ആയി വെട്ടിക്കുറക്കുകയുമായിരുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുത്തും, അവകാശങ്ങൾ നിഷേധിക്കുകയും ചെയ്‌ത സർക്കാരിന് വേണ്ട ഒത്താശകൾ ചെയ്‌തുകൊടുത്ത ഇടതു സംഘടനകളുടെ അതേ സമീപനം തന്നെയാണ് ഇപ്പോഴത്തെ ഭരണാനുകൂല സംഘടനകളും തുടരുന്നത് സിവിൽ സർവീസിനെ ദുർബ്ബലപ്പെടുത്തും. സ്വന്തം സർക്കാരിൻ്റെ എല്ലാ നെറികേടുകൾക്കും ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന കേരള എൻ ജി ഒ സംഘിൻ്റെ മാതൃകാപരമായ പ്രവർത്തനം സ്വീകരിച്ച് സിവിൽ സർവ്വീസിനെ പിന്തുണ നൽകി സംരക്ഷിക്കുക എന്ന പതിവ് രീതി ഉപേക്ഷിച്ച് രാഷ്ട്രീയ താല്‌പര്യങ്ങൾക്ക് അതീതമായി ജീവനക്കാരുടെ ശക്തിപ്പെടുത്താൻ തയ്യാറാകണം. 2024 ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം രണ്ട് വർഷം മുടങ്ങിയ സാഹചര്യത്തിൽ 25% ഇടക്കാലാശ്യാസം അനുവദിച്ച് ജീവനക്കാരുടെ സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 1ന് സെക്രട്ടേറിയറ്റ് മുമ്പിലും, ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രതിഷേധ ധർണ്ണ വിജയിപ്പിക്കണമെന്ന് എല്ലാ ജീവനക്കാരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. സ്നേഹാദരങ്ങളോടെ, സംസ്ഥാനസമിതിയ്ക്കുവേണ്ടി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*