news05 07.06.2026 വഞ്ചിയൂരിൽ പിതാവിനെയും മകനെയും ആക്രമിച്ച കേസിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. വഞ്ചിയൂരിൽ വഴിതടസ്സമായി വാഹനം പാർക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ സ്കൂട്ടർ യാത്രികരായ അച്ഛനെയും പ്രായപൂർത്തിയാകാത്ത മകനെയും മാരകമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, റിമാൻഡിലായ ശ്യാംകുമാർ @ തകരപ്പറമ്പ് കുട്ടൻ എന്ന പ്രതിയുടെ കൂടെ ഒപ്പമുണ്ടായിരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് പോലീസിനെ കബളിപ്പിക്കാൻ ശ്രമിക്കുകയും, അതുവഴി സംഭവ സമയം മുഖ്യപ്രതിയുടെ കൂടെയുണ്ടായിരുന്ന യഥാർത്ഥ സഹായിയെ രക്ഷപ്പെടാൻ വഴിയൊരുക്കുകയും ചെയ്തതിലേക്കായി ഒരാളെക്കൂടി വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു. മാരായമുട്ടം, മാലക്കളം, കല്ലംപൊറ പുത്തൻവീട്ടിൽ ധർമരാജ് മകൻ അഖിൽ @ പൂച്ചി (39) ആണ് അറസ്റ്റിലായത്. ടി കേസിൽ റിമാൻഡിലായ ശ്യാംകുമാർ @ തകരപ്പറമ്പ് കുട്ടൻ എന്ന പ്രതിയുടെ കൂടെ ആക്രമണത്തിന് സഹായിയായി വർത്തിച്ച യഥാർത്ഥ പ്രതിയെ പോലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റ് ചെയ്ത അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.
07.06.2026
വഞ്ചിയൂരിൽ പിതാവിനെയും മകനെയും ആക്രമിച്ച കേസിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.
വഞ്ചിയൂരിൽ വഴിതടസ്സമായി വാഹനം പാർക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ സ്കൂട്ടർ യാത്രികരായ അച്ഛനെയും പ്രായപൂർത്തിയാകാത്ത മകനെയും മാരകമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, റിമാൻഡിലായ ശ്യാംകുമാർ @ തകരപ്പറമ്പ് കുട്ടൻ എന്ന പ്രതിയുടെ കൂടെ ഒപ്പമുണ്ടായിരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് പോലീസിനെ കബളിപ്പിക്കാൻ ശ്രമിക്കുകയും, അതുവഴി സംഭവ സമയം മുഖ്യപ്രതിയുടെ കൂടെയുണ്ടായിരുന്ന യഥാർത്ഥ സഹായിയെ രക്ഷപ്പെടാൻ വഴിയൊരുക്കുകയും ചെയ്തതിലേക്കായി ഒരാളെക്കൂടി വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു.
മാരായമുട്ടം, മാലക്കളം, കല്ലംപൊറ പുത്തൻവീട്ടിൽ ധർമരാജ് മകൻ അഖിൽ @ പൂച്ചി (39) ആണ് അറസ്റ്റിലായത്. ടി കേസിൽ റിമാൻഡിലായ ശ്യാംകുമാർ @ തകരപ്പറമ്പ് കുട്ടൻ എന്ന പ്രതിയുടെ കൂടെ ആക്രമണത്തിന് സഹായിയായി വർത്തിച്ച യഥാർത്ഥ പ്രതിയെ പോലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റ് ചെയ്ത അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ